ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ

Friday 11 June 2021 2:09 AM IST

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്), ഹോം സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.
സംസ്‌കൃതത്തിന് 17ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്‌ലൈ‌ൻ), കമ്പ്യൂട്ടർ സയൻസിന് 18ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്‌ലൈൻ), ഹോം സയൻസിന് 18ന് ഉച്ചയ്ക്ക് രണ്ടിനും (ഓൺലൈൻ) അഭിമുഖം നടത്തും.
ഓഫ്‌ലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ രേഖകൾ സഹിതം ഹാജരാകണം.
ഓൺലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ http://www.gewtvm.ac.in/guest-lecturer-online-application ൽ കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷ മുഖേന 15 രാത്രി 12 ന് മുൻപ് www.gcwtvm.ac.inൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.