മമത ബാനർജിയും സോഷ്യലിസവും ഒരുമിക്കുന്നു,​ കല്യാണം 13ന് ,​ സോഷ്യൽ​ മീഡിയയിൽ ചർച്ചയായി തമിഴ്‌നാട്ടിൽ നിന്നുള്ള വിവാഹ ക്ഷണക്കത്ത്

Friday 11 June 2021 7:18 AM IST

മമത ബാനർജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാര്യമല്ല.,​ തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള ഒരു വിവാഹവും ക്ഷണക്കത്തുമാണ് വൈറലാകുന്നത്. ജൂൺ 13ന് സേലത്തെ അമാനി കൊണ്ടാലംപട്ടിയിലാണ് വിവാഹം. സി.പി..ഐയുടെ തമിഴ്‌നാട് ഘടകം അഡ്മിനിസ്‌ട്രേറ്റർ എ മോഹന്റെ മൂന്നാമത്തെ മകൻ എ എം സോഷ്യലിസത്തിന്റെ വിവാഹമാണ് നടക്കാൻ പോകുന്നത്. സേലത്തെ തന്നെ പളനിസാമിയുടെ മകൾ മമത ബാനർജിയാണ് വധു.

മൂന്നാമത്തെ മകന്റെ പേര് എ എംസോഷ്യലിസമെന്നാണെങ്കിൽ മോഹനന്റെ മറ്റ് രണ്ട് ആൺമക്കളുടെ പേരും ഒട്ടും പിറകിലല്ല.. . എ.എം. കമ്മ്യൂണിസം, എ..എം ലെനിനിസം എന്നിവരാണ് മറ്റ് ആൺ മക്കൾ. ചെറുമകന്റെ പേരാകട്ടെ എം എൽ മാർക്‌സിസവും. എ എം കമ്മ്യൂണിസത്തിന്റെ ഭാര്യ സി പ്രിയയും എ എം ലെനിനിസത്തിന്റെ ഭാര്യ എൽ കൗസല്യയും വിവാഹത്തിന് സാക്ഷ്യം വഹിക്കും.

ബി എ ഇംഗ്ലീഷ് ബിരുദധാരിയാണ് വധു. മമത ബാനർജി. പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകൾ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച മമത ബാനർജിയുടെ പേരാണ് സോഷ്യലിസത്തിന്റെ വധു എന്നതാണ് കൗതുകം സൃഷ്ടിക്കുന്നത്..