പി.എസ്.സി പ്രാഥമിക പരീക്ഷ: അഞ്ചാം ഘട്ടം ജൂലായ് മൂന്നിന്

Saturday 12 June 2021 2:20 AM IST

തിരുവനന്തപുരം: പത്താം ക്ലാസുവരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കായി പി.എസ്.സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ അഞ്ചാംഘട്ടം ജൂലായ് മൂന്നിന് നടക്കും. നാല് ഘട്ടങ്ങളായി നടന്ന പരീക്ഷയിൽ ഹാജാരാകാൻ കഴിയാതിരുന്നതിനെ തുടർന്ന് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമപ്പിച്ചവർക്ക് പങ്കെടുക്കാം.

അഡ്മിഷൻ ടിക്കറ്റുകൾ 15 മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471 2546260, 0471 2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. 2021 മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ, മതിയായ രേഖകൾ ഹാജരാകാത്ത അപേക്ഷകൾ എന്നിവ നിരസിച്ചതിനാൽ ഇവർക്ക് പ്രത്യേക അറിയിപ്പ് നൽകില്ല.