അയ്യോ, പഠിക്കാൻ ഡേറ്റ തീർന്നു... ; കമ്പനികളുടെ തട്ടിപ്പിൽ കുട്ടികൾ

Saturday 12 June 2021 12:31 AM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികൾ ഓൺലൈൻ ക്ലാസിലും മുതിർന്നവർ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സജീവമായതോടെ ലാഭ തന്ത്രങ്ങളുമായി ഡേറ്റ കമ്പനികൾ.

'ഡേറ്റ തീർന്നു ഉടൻ റീചാർജ്ജ് ചെയ്യണം' എന്ന വ്യാജ മെസേജ് ആണ് കമ്പനികളുടെ

പ്രധാന ആയുധം. പിന്നാലെ '48 രൂപയ്‌ക്ക് ടോപ് അപ് ചെയ്താൽ മൂന്ന് ജി.ബി ഡേറ്റ കൂടി ലഭിക്കും' തുടങ്ങിയ പ്രലോഭന മെസേജുകളും വരും.

ദിവസം രണ്ടു മണിക്കൂർ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുപോലും ഈ മെസേജ് വരുന്നു. മക്കളുടെ പഠനകാര്യമായതിനാൽ മിക്ക രക്ഷിതാക്കളും ഉടൻ ഫോൺ വഴിയും ബാങ്ക് ആപ്പ് വഴിയുമൊക്കെ ടോപ് അപ് ചെയ്യും. പാവപ്പെട്ട കുട്ടികൾ ടോപ് അപ് ചെയ്യാൻ പണമില്ലാത്തതിനാൽ അന്നത്തെ പഠനം വേണ്ടെന്നു വയ്‌ക്കും.

ദിവസം ഒന്നര ജി.ബിയുള്ള പ്രതിമാസ പ്ലാനിൽ ചേർന്നവർക്കും രണ്ടു മണിക്കൂർ ഓൺലൈൻ ക്ലാസ് കഴിയുമ്പോഴേക്കും ഇത്തരം സന്ദേശങ്ങൾ വരുന്നു. പല മൊബൈൽ കമ്പനികൾക്കും 20 ജി.ബി പ്രതിമാസ പ്ലാനുണ്ട്. ഈ ഡേറ്റ കഴിഞ്ഞാലും വേഗത കുറഞ്ഞാലും പ്രവർത്തിക്കുമെങ്കിലും സൂം മീറ്റിംഗും വീ‌ഡിയോ സ്ട്രീമിംഗും നടക്കില്ല.

ഡേറ്റ ഉപയോഗം

 300 എം.ബി..............2 മണിക്കൂർ ഗൂഗിൾ ക്ലാസ്

1500 എം.ബി...........10 മണിക്കൂർ ഗൂഗിൾ ക്ലാസ്

(ഒന്നര ജി.ബി പ്രതിദിന പ്ലാൻ മതിയാകും)

 60 - 150 എം.ബി......... 1മണിക്കൂർ നെറ്റ് ബ്രൗസിംഗ്,​ ഗൂഗിൾ ക്ലാസ്,​ ഓൺലൈൻ ഗെയിം

700 എം.ബി................ 1 മണിക്കൂർ യൂ ട്യൂബ്

1/2 ജി.ബി................... 1 മണിക്കൂർ സൂം മീറ്റിംഗ്

 3 ജി.ബി.................... 1 മണിക്കൂർ ആമസോൺ പ്രൈം,​ നെറ്റ്ഫ്ലിക്സ് ഒരു മണിക്കൂർ സ്ട്രീമിംഗ്

 03 ജി.ബി................. 1മണിക്കൂർ വീതം ഒരു മാസം

മ്യൂസിക് സ്ട്രീമിംഗ്

ഡേറ്റ അറിയാം

https:bit.ly/mydatacheck എന്ന സൈറ്റിൽ ഫോൺ നമ്പറും ഫോണിന്റെ പിൻ നമ്പറും നൽകിയാൽ ബാക്കി ഡേറ്റ അറിയാം.

https://sprint.co/3b3LjVS എന്ന സൈറ്റിലും ഇത് അറിയാം