ഇന്ധനവില കൂട്ടുമ്പോൾ സർക്കാരിന് ആഹ്ളാദം: ചെന്നിത്തല

Saturday 12 June 2021 12:00 AM IST

തിരുവനന്തപുരം: ഇന്ധനവില വർദ്ധിക്കുമ്പോൾ സംസ്ഥാന സർക്കാർ ആഹ്ളാദം കൊള്ളുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വർദ്ധനവിനെതിരെ മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം വില കൂട്ടിയാൽ ലാഭം കൂടുമെന്ന നിലപാടാണ് പിണറായി സർക്കാരിൻേറത്. ബി.ജെ.പിയുടെ നയങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണ്.
യു.ഡി എഫ് സർക്കാരിൻെറ കാലത്ത് ഇന്ധന വില കൂട്ടിയപ്പോൾ ജനങ്ങളുടെ ദുരിതമകറ്റാൻ അധിക നികുതി വേണ്ടെന്നു വച്ചിരുന്നു. ഇടത് സർക്കാരും അതിന് തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു
ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കൻ, ജലീൽ മുഹമ്മദ്. ശിഹാബുദ്ദീൻ കാരിയത്ത്, ചാരാച്ചിറ രാജീവ് തുടങ്ങിയവർ സംബന്ധിച്ചു

Advertisement
Advertisement