വാസിർ എക്‌സിന് ഇ.ഡി നോട്ടീസ്

Friday 11 June 2021 11:21 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ മുൻ‌നിര ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ വാസിർ എക്‌സിനും അതിന്റെ ഡയറക്ടർമാർക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 2,790.74 കോടി രൂപയുടെ ക്രിപ്റ്റോകറൻസികൾ ഉൾപ്പെടുന്ന ഇടപാടുകൾ സംബന്ധിച്ച് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) 1999 പ്രകാരമാണ് നോട്ടീസ്. നിഷാൽ ഷെട്ടി, സമീർ മത്രെ എന്നിവരാണ് വസിർ എക്‌സിന്റെ ഡയറക്ടർമാർ. ചൈനീസ് ഉടമസ്ഥതയിലുള്ള “നിയമവിരുദ്ധ” ഓൺലൈൻ ബെറ്റിംഗ് ആപ്ളിക്കേഷനുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തെ തുടർന്നാണ് പ്ലാറ്റ്‌ഫോമിനെതിരെ ഫെമ അന്വേഷണം ആരംഭിച്ചതെന്ന് ഏജൻസി വിശദീകരിച്ചു.

Advertisement
Advertisement