അനുപ് പുരോഹിത് വിപ്രോ സി.ഐ.ഒ

Saturday 12 June 2021 12:27 AM IST

ബംഗളൂരു: പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസറായി അനുപ് പുരോഹിത്തിനെ നിയമിച്ചു. ഡിജിറ്റൽ ബാങ്കിംഗ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, ബിസിസിനസ് സൊല്യൂഷൻസ് ആൻഡ് സർവീസ് ഡെലിവറി, പോർട്ട്ഫോളിയോ, പ്രോഗ്രാം മാനേജ്മെന്റ് റിസ്ക് ആൻഡ് കൺട്രോൾസ്, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിലെ ഇന്നൊവേഷനെ കേന്ദ്രീകരിച്ച് ബാങ്കിംഗ്, ധനകാര്യ സേവനങ്ങളിൽ 25 വർഷത്തിലേറെ അനുഭവ പരിചയം പുരോഹിതിനുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യെസ് ബാങ്കിന്റെ സി.ഐ.ഒ എന്ന പദവിയാണ് അദ്ദേഹം ഒടുവിൽ വഹിച്ചത്. ആർ.ബി.എൽ, ബാർക്ലെയ്സ്, ജെ.പി.എം.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലെ നേതൃത്വപദവികളും വഹിച്ചിട്ടുണ്ട്.