ഇടമലക്കുടിയിൽ യുവാവിന് വെടിയേറ്റു

Saturday 12 June 2021 1:38 AM IST

മൂന്നാർ: ഇടമലക്കുടിയിൽ കൃഷിയിടത്തിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന യുവാവിന് വെടിയേറ്റു.ഇരുപ്പുകല്ലുകുടി സ്വദേശി സുബ്രഹ്മണ്യനാണ്(38) വെടിയേറ്റത്. തോട്ടത്തിൽ കാട്ടുപോത്ത് ഇറങ്ങിയെന്ന് കരുതിയാണ് വെടിവെച്ചതെന്ന് വെടിയുതിർത്ത കീഴ്പത്തംകുടിയിലെ ലക്ഷ്മണൻ പറയുന്നുത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. പരിക്കേറ്റ സുബ്രഹ്മണ്യനെ ലക്ഷ്മണനാണ് ചുമന്ന് അയൽ വീട്ടിലെത്തിച്ചത്. തുടർന്ന് കുടിക്കാർ കമ്പിളിയും കമ്പുംകെട്ടി മഞ്ചലുണ്ടാക്കി ഏഴ് കിലോമീറ്റർ അകലെയുള്ള സൊസൈറ്റികുടിയിലെത്തിച്ചു. അവിടെ നിന്ന് വാഹനത്തിൽ പെട്ടിമുടിയിലേക്കും തുടർന്ന ആംബുലൻസിൽ ടാറ്റാടീ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെഞ്ചിനടുത്താണ് വെടിയേറ്റത്. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.