ഇന്ധനവില ഇന്നും കൂടി; 39 ദിവസത്തിനിടെ വില കൂടുന്നത് ഇരുപത്തിനാലാമത്തെ തവണ
Saturday 12 June 2021 6:36 AM IST
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ 24 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസയാണ് ഇന്നത്തെ നിരക്ക്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നു തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധന തുടങ്ങുകയായിരുന്നു.
39 ദിവസത്തിനിടെ ഇരുപത്തിനാലാമത്തെ തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്. കഴിഞ്ഞ ജൂൺ മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തിയഞ്ച് രൂപയ്‌ക്ക് അകത്തായിരുന്നു.