നൂറുദിന പരിപാടി നിയമസഭയിൽ പ്രഖ്യാപിക്കാത്തത് ശരിയാണോയെന്ന് പി.സി. തോമസ്

Sunday 13 June 2021 12:48 AM IST

തിരുവനന്തപുരം: നിയമസഭാസമ്മേളനം അവസാനിച്ചതിന് പിറ്റേന്ന് മുഖ്യമന്ത്രി 'നൂറുദിന പദ്ധതി' പ്രഖ്യാപിച്ചത് ധാർമികമായി ശരിയാണോയെന്നാലോചിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് പ്രസ്താവിച്ചു.

നിയമസഭാംഗങ്ങളുടെ മുന്നിൽ പ്രഖ്യാപനം നടത്താൻ മനസില്ലെന്ന രീതി വ്യക്തിപരമായ എന്തോ നേട്ടം ആർക്കോ ഉള്ളതാണെന്ന് വരുത്തിത്തീർക്കാനാണെന്ന് തോന്നും. കടക്കൂ പുറത്ത് എന്ന് സാമാജികരോട് പറയുന്നത് പോലെയായി ഇതെന്നും തോമസ് കുറ്റപ്പെടുത്തി.

Advertisement
Advertisement