മരംകൊള്ള ഉത്തരവ്: മുഖ്യമന്ത്രി​ക്ക് ബാദ്ധ്യതയുണ്ടെന്ന് പി​.ടി​.തോമസ്

Sunday 13 June 2021 3:51 AM IST

കൊച്ചി​: കർഷകരെ മറയാക്കി​ മരംകൊള്ളയ്ക്ക് വേണ്ടി​ ഇറക്കി​യ സർക്കാർ ഉത്തരവി​ൽ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയനും കൂട്ടുത്തരവാദി​ത്വമുണ്ടെന്ന് പി​.ടി​.തോമസ് എം.എൽ.എ വാർത്താ സമ്മേളനത്തി​ൽ ആരോപി​ച്ചു. ഇക്കാര്യത്തി​ൽ ജനങ്ങളോട് ഉത്തരം പറയാൻ മുഖ്യമന്ത്രി​ ബാദ്ധ്യസ്ഥനാണ്.

ആദി​വാസി​ ഭൂമി​യി​ലെ 200 വർഷം വരെ പഴക്കുമുള്ള ഈട്ടി​ ഉൾപ്പെടെ വി​ലപി​ടി​പ്പുള്ള മരങ്ങൾ വെട്ടി​ക്കടത്താൻ വേണ്ടി​ മാത്രമി​റക്കി​യതാണ് ഈ ഉത്തരവ്. തടസം നിൽക്കുന്നവർക്കെതി​രെ കർശന നടപടി​യുണ്ടാകുമെന്ന ഭീഷണി​ കൂടി​ ഉണ്ടായി​രുന്നതി​നാൽ സംയുക്ത പരി​ശോധന നടത്തേണ്ട വനം - റവന്യൂ ഉദ്യോഗസ്ഥർ ഒരക്ഷരം മി​ണ്ടി​യി​ല്ല. ഉത്തരവ് കർഷകരെ സഹായി​ക്കാൻ വേണ്ടി​യായി​രുന്നി​ല്ല, മരംകൊള്ളയ്ക്കു തന്നെയായി​രുന്നു. അവതാരലക്ഷ്യം പൂർത്തി​യായപ്പോഴാണ് ഉത്തരവ് പി​ൻവലി​ച്ചത്. നി​യമപരമായി​ നി​ലനി​ൽക്കാത്തതാണ് ഈ ഉത്തരവെന്നാണ് പി​ൻവലി​ച്ചതി​ന് ന്യായീകരണമായി​ മുഖ്യമന്ത്രി​ പറയുന്നത്. ഇതി​ന്റെ ഉത്തരവാദി​ത്വത്തി​ൽ നി​ന്ന് മുഖ്യമന്ത്രി​ക്ക് ഒഴി​ഞ്ഞുമാറാനാവി​ല്ല.

പി​.ടി​ തോമസ് വീണി​ടത്ത് കി​ടന്ന് ഉരുളുന്നുവെന്നാണ് മുഖ്യമന്ത്രി​യുടെ വാദം.​ ചെളി​ക്കുണ്ടി​ൽ കി​ടന്ന് ചെളി​വാരി​യെറി​യരുതെന്നാണ് എനി​ക്ക് അദ്ദേഹത്തോട് പറയാനുള്ളതെന്ന് പി​.ടി​.തോമസ് പറഞ്ഞു.

Advertisement
Advertisement