ആയിഷയ്ക്ക് പിന്തുണയുമായി മന്ത്രി വി.ശിവൻകുട്ടി

Sunday 13 June 2021 12:00 AM IST

തിരുവനന്തപുരം: ലക്ഷദീപ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ആയിഷയുമായി ടെലിഫോണിൽ സംസാരിച്ച മന്ത്രി ലക്ഷദ്വീപ് ജനതയ്ക്കായുള്ള പോരാട്ടത്തിൽ ആയിഷ തനിച്ചല്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും.കേരളം ലക്ഷദ്വീപിനൊപ്പമാണെന്നും മന്ത്രി പറഞ്ഞു.