സ്​റ്റൈയിൻലെസ്സ് സ്​റ്റീൽ ഉത്പന്നങ്ങൾക്ക് നികുതി ചൈനയ്ക്കെതിരെ പരാതിയുമായി ജപ്പാൻ

Sunday 13 June 2021 12:00 AM IST

വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക്​ പരാതി നൽകി ജപ്പാൻ. സ്​റ്റൈയിൻലെസ്സ് സ്​റ്റീൽ ഉത്പന്നങ്ങൾക്ക്​ ചൈന ചുമത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ്​ പരാതി. 29 ശതമാനം നികുതി

സ്​റ്റൈയിൻലെസ്സ്​ സ്​റ്റീൽ ഉത്പന്നങ്ങൾക്ക്​ ചുമത്തിയ ചൈനയുടെ നടപടി അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനമാണെന്ന്​ ജപ്പാൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

2019ലാണ്​ സ്​റ്റൈയിൽലെസ്സ്​ സ്​റ്റീൽ ഉത്പന്നങ്ങൾക്ക്​ ചൈന അധിക നികുതി ഇൗടാക്കി തുടങ്ങിയത്​. ഇറക്കുമതി മൂലം പ്രാദേശിക വ്യവസായങ്ങൾക്ക്​ തിരിച്ചടി നേരിടുന്നുവെന്ന്​ പറഞ്ഞായിരുന്നു നടപടി. ജപ്പാൻ, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. ഗാട്ട്​ കരാറിന്റെ ലംഘനമാണ്​ ചൈന നടത്തിയതെന്ന്​ ജപ്പാൻ വ്യക്​തമാക്കുന്നു. നിരവധി തവണ ഇക്കാര്യത്തിൽ ചൈനയുമായി ജപ്പാൻ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്​നത്തിന്​ പരിഹാരമായിരുന്നില്ല.

Advertisement
Advertisement