മലയാളി എൻജിനീയറും മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു

Sunday 13 June 2021 10:38 AM IST

വാഷിംഗ്‌ടൺ: അമേരിക്കയിൽ മലയാളി യുവാവും മകനും കടലിൽ മുങ്ങി മരിച്ചു. ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്‍റെയും മേരിക്കുട്ടിയുടെയും മകൻ ജാനേഷ് (37), ജാനേഷിന്‍റെ മകൻ ഡാനിയൽ (3) എന്നിവരാണ് മരിച്ചത്. ഫ്ലോറിഡയിലെ അപ്പോളോ ബീച്ചിലായിരുന്നു അപകടമുണ്ടായത്.

ഐ ടി എൻജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ ശേഷം ഡാനിയലുമായി ജാനേഷ് ബീച്ചിൽ പോയപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

ജാനേഷിന്‍റെ ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്രണ്ടാണ്. എട്ട് മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്. 2019 അവസാനമാണ് ഇവർ നാട്ടിലെത്തി മടങ്ങിയത്.