ഇന്ന് മുതൽ രാജസ്ഥാനിൽ വീട്ടിൽ വാക്സിനെത്തും

Monday 14 June 2021 1:05 AM IST

ജയ്പൂർ: രാജ്യത്ത് ആദ്യരാജ്യത്ത് ആദ്യമായി വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിയ്ക്ക് ഇന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ തുടക്കമാകും. മായി വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിയ്ക്ക് ഇന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ തുടക്കമാകും. ഇന്ന് മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്​സിൻ സ്വീകരിക്കാൻ ആശുപ്രതികളിലേക്കോ വാക്​സിൻ കേന്ദ്രങ്ങളിലേക്കോ പോകേണ്ടി വരില്ല.

ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാൻ സർക്കാർ ഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്​.

വാട്​സ്​ആപ്പ് നമ്പർ വഴി വാക്​സിൻ വേണ്ടവർ അവരുടെ പേരും വിലാസവും നൽകണം. നമ്പറിൽ രജിസ്​റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോൾ മാത്രമേ വീട്ടിൽ വാക്​സിൻ ലഭ്യമാകുന്ന സേവനം ലഭ്യമാകൂ.കഴിഞ്ഞ ദിവസം മൊബൈൽ വാക്​സിനേഷൻ വാഹനങ്ങൾ ബിക്കാനീർ അഡ്​മിനിസ്​ട്രേഷൻ പുറത്തിറക്കിയിരുന്നു. ഐഡന്റിറ്റി പ്രൂഫ്​ ഹാജരാക്കിയാൽ 45 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ ലഭ്യമാക്കുന്നതാണ്​ പദ്ധതി. ഇത്തരത്തിൽ മൂന്ന്​ വാഹനങ്ങളാണ്​ ബിക്കാനീറിൽ മാത്രം സർവീസ്​ നടത്തുന്നത്.

Advertisement
Advertisement