യൂത്ത് ബ്രിഗേഡ് ഇറങ്ങി, അഴിയൂർ മേൽപ്പാലം ക്ലീൻ

Monday 14 June 2021 12:02 AM IST
അഴിയൂർ റെയിൽവേ മേൽപ്പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന ഡി.വൈഎഫ്.ഐ പ്രവർത്തകർ

വടകര: കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് അഴിയൂർ മേഖലാ കമ്മിറ്റി. റെയിൽവേ മേൽപ്പാലത്തിന്റെ തുടക്കത്തിൽ ദേശീയപാതയോട് ചേർന്ന ഭാഗത്ത് മണ്ണ് അടിഞ്ഞുകൂടിയതിനാൽ മഴ വന്നതോടെ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രാ ദുരിതം സൃഷ്ടിച്ചിരുന്നു. ഹൈവേയുടെ ഭാഗം മുതൽ പാലം അവസാനിക്കുന്ന അത്താണിക്കൽ വരെ ഇരുവശങ്ങളിലെയും വെള്ളം പോകേണ്ടുന്ന നൂറോളം പൈപ്പുകൾ പ്ലാസ്റ്റിക്കും മറ്റും കെട്ടിക്കിടന്നതിനാൽ അടഞ്ഞനിലയിലായിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും അപകട സാധ്യത ഉയർത്തിയ മരക്കൊമ്പുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നീക്കെ ചെയ്തു. അഴിയൂർ എട്ടാം വാർഡ് മെമ്പർ സി.എം സജീവൻ, മേഖലാ സെക്രട്ടറി പി .സുബി എന്നിവർ നേതൃത്വം നൽകി. പതിനഞ്ചോളം യൂത്ത് ബ്രിഗേഡ് അംഗങ്ങൾ പങ്കെടുത്തു.

Advertisement
Advertisement