ഓൺലൈൻ വിദ്യാഭ്യാസം: പുതുവഴിയുമായി ടാലന്റ് സ്പെയർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനും അവസരം
കൊച്ചി∙ ഓൺലൈൻ വിദ്യാഭ്യാസത്തിന് പുതിയ ഡിജിറ്റൽ ഫോർമുലയുമായി ടാലന്റ്സ്പെയർ ഇ– ലേണിംഗ് പ്ലാറ്റ് ഫോം. 30,000 ചോദ്യോത്തരങ്ങൾ, ആയിരക്കണക്കിന് പഠന വീഡോയോകൾ, പ്രോബ്ലം സൊല്യൂഷൻസ് തുടങ്ങി വിപുലമായ ഡേറ്റാ ബാങ്കാണ് ടാലന്റ് സ്പെയറിന്റേത്. 2018 ൽ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി. മാധവൻ നായർ പ്രകാശനം ചെയ്ത ലേണിംഗ് ആപ്പിൽ ലോകമൊട്ടാകെയുള്ള വിദഗ്ദ്ധരുടെ സേവനവും ലഭ്യമാണ്.
വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്താനും പഠനം ലളിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ടാലന്റ് സ്പെയറിന്റെ രൂപകൽപന. 9 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഇതു പ്രയോജനപ്പെടുത്താനാവുക. ടാലന്റ് സ്പെയറിന്റെ മൂന്നാം വർഷത്തിൽ ബ്രൈറ്റ് ഇന്ത്യൻ സ്കോളർഷിപ് എന്ന പേരിലുള്ള പ്രോഗ്രാമും നടക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസിലുള്ളവർക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.