ഐ.എസ്.ആർ.ഒ വലിയമല എൽ.പി.സി മുൻ അസോസിയേറ്റ് ഡയറക്ടർ സി.ജി ബാലൻ നിര്യാതനായി
Sunday 13 June 2021 11:54 PM IST
തിരുവനന്തപുരം:ഐ.എസ്.ആർ.ഓയുടെ വലിയമല എൽ.പി.എസിയിലെ മുൻ അസോസിയേറ്റ് ഡയറക്ടർ വെള്ളായണി മുകളൂർമൂല ചന്ദ്രദീപത്തിൽ സി.ജി ബാലൻ (75 ) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരിക്കേയാണ് അന്ത്യം.
ക്രയോജനിക് റോക്കറ്റ് എൻജിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സി.ജി ബാലന്റെ നേതൃത്വത്തിലാണ് മംഗൾയാന്റെ സുപ്രധാന ഘടകമായ ലിക്വിഡ് അപോജി മോട്ടോർ (ലാം) ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തി മികവിന് രണ്ട് തവണ രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്. എഴുത്തുകാരിയും ആൾ സെയിന്റസ് കോളേജിലെ റിട്ട.ഇംഗ്ലീഷ് അദ്ധ്യാപികയുമായ ചന്ദ്രമതിയാണ് ഭാര്യ.
മക്കൾ ദേവി പ്രിയ, ഗണേഷ്. സഞ്ചയനം 17ന് രാവിലെ 8ന്