കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 21 'ആപ്പുകൾ'; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

Monday 14 June 2021 9:44 AM IST

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓൺലൈനിലായി. ഇഷ്ടം പോലെ ഫോൺ ഉപയോഗിക്കാനുള്ള ലൈസൻസായിട്ടാണ് ചില കുട്ടികൾ ഓൺലൈൻ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികൾ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട് ഫോൺ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുതിർന്നവർ വിനോദത്തിനായും മറ്റും ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാമും, മെസഞ്ചറുമൊക്കെ കുട്ടികൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നുമാണ് കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.

ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .