റിയാസിൽ ചെറുപ്പത്തിന്റെ പ്രസരിപ്പും ഊർജസ്വലതയും ദർശിക്കാനായി; മന്ത്രിപദത്തിൽ ശോഭിക്കാനാകട്ടെയെന്ന് ആശംസിച്ച് മാത്യു കുഴൽനാടൻ
Monday 14 June 2021 9:59 PM IST
തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് മന്ത്രിപദത്തിൽ ശോഭിക്കാനാകട്ടെയെന്ന് ആശംസിച്ച് പ്രതിപക്ഷ എം.എൽ.എ മാത്യു കുഴൽനാടൻ. റിയാസുമായി മുവാറ്റുപുഴയിലെ വികസന വിഷയങ്ങൾ ചർച്ച ചെയ്തു. വളരെ തുറന്ന സമീപനമാണ് മന്ത്രിയിൽ നിന്നും ഉണ്ടായത്. ചെറുപ്പത്തിന്റെ പ്രസരിപ്പും ഊർജസ്വലതയും ദർശിക്കാനായി. എതിർരാഷ്ട്രീയ ചേരിയിൽ നിന്ന് പ്രവർത്തിച്ചും, പരസ്പരം വാദിച്ചും പോരടിച്ചും വന്നതിനു ശേഷം ഒന്നിച്ച് ഒരു കാര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് ജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവമായെന്നും കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.