രക്തദാനത്തിൽ സ്ത്രീകളും സജീവമാകണം

Tuesday 15 June 2021 12:41 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ആവശ്യമായ അളവിൽ രക്തം ലഭ്യമല്ലാത്തതിനാൽ രക്തദാനത്തിനായി സമൂഹം കൂടുതൽ സന്നദ്ധതയോടെ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം കുറയുന്നതോടെ മാറ്റി വച്ചിരിക്കുന്ന ശസ്ത്രക്രിയകളെല്ലാം നടത്തേണ്ടി വരും. അപ്പോൾ രക്തത്തിന്റെ ക്ഷാമമുണ്ടാകാൻ സാദ്ധ്യതയുണ്ട്. വാക്‌സിനെടുത്തവർക്ക് 14ദിവസത്തിനു ശേഷവും രോഗബാധിതരായവർക്ക് നെഗറ്റീവായി 28ദിവസത്തിനു ശേഷവും രക്തം ദാനം ചെയ്യാം. യുവജന സംഘടനകൾ നേതൃത്വം നൽകണം. രക്തദാതാക്കളിൽ നിലവിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ആരോഗ്യവതികളായ സ്ത്രീകളും രക്തദാനത്തിൽ ഊർജ്ജസ്വലതയോടെ പങ്കാളികളാവണം.

​കൊ​വി​ഡ് ​കാ​ല​ത്ത് ​വാ​ട​ക​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​വ​രെ​ ​എ​ങ്ങ​നെ​ ​സ​ഹാ​യി​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി​ ​സ​ർ​ക്കാ​ർ​ ​ഗൗ​ര​വ​മാ​യി​ ​ആ​ലോ​ചി​ക്കു​മെ​ന്നും ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Advertisement
Advertisement