ത്രില്ലർ ക്ലൈമാക്സിൽ ഓറഞ്ചാരവം

Tuesday 15 June 2021 3:53 AM IST

ഹോളണ്ട് ഉക്രൈനെ 3-2ന് കീഴടക്കി

ആ​സ്റ്റ​ർ​ഡാം​:​ ​യൂ​റോ​യു​ടെ​ ​പു​തി​യ​ ​പ​തി​പ്പി​ലെ​ ​ഇ​തു​വ​രെ​യു​ള്ള​ ​ഏ​റ്റവും​ ​മി​ക​ച്ച​ ​മ​ത്സ​ര​ത്തി​ൽ​ ​ഹോ​ള​ണ്ട് ​ര​ണ്ടി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​ഉ​ക്രൈ​നെ​ ​കീ​ഴ​ട​ക്കി.​ ​ആ​സ്റ്റ​ർ​ഡാം​ ​അ​രീ​ന​യി​ൽ​ ​ന​ട​ന്ന​ ​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ഓ​റ​ഞ്ച് ​പ​ട​യു​ടെ​ ​ടോ​ട്ട​ൽ​ ​ഫു​ട്ബാ​ളും​ ​ഉ​ക്രൈ​ന്റെ​ ​ത​ക്കം​പാ​ർ​ത്തു​ള്ള​ ​ഒ​ളി​യാ​ക്ര​മ​ണ​വും​ ​ഫു​ട്ബാ​ൾ​ ​പ്രേ​മി​ക​ളു​ടെ​ ​മ​നം​കു​ളി​‌​ർ​പ്പി​ച്ചു.​ ​ഗോ​ൾ​ ​ര​ഹി​ത​മാ​യ​ ​ആ​ദ്യ​പ​കു​തി​ക്ക് ​ശേ​ഷം​ ​മു​ന്നി​ൽ​ ​നി​ന്ന് ​ന​യി​ച്ച​ ​ഡ​ച്ച് ​നാ​യ​ക​ൻ​ ​ജോ​‌​ർ​ജി​നൊ​ ​വൈ​നാ​ൾ​ഡ​മും​ ​വൗ​ട്ട് ​വെ​ഗ്റോ​സ്റ്റും​ ​നേ​ടി​യ​ ​ഗോ​ളു​ക​ളി​ൽ​ 59​-ാം​ ​മി​നി​ട്ടി​ലെ​ത്തു​മ്പോ​ൾ​ ​ആ​തി​ഥേ​യ​ർ​ ​വ്യ​ക്ത​മാ​യ​ ​ലീ​ഡ് ​നേ​ടി​യ​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ൻ​ഡ്രി​ ​വെ​ർ​മെ​ലാ​ങ്കോ​യും​ ​റോ​മ​ൻ​ ​യ​രേം​ചു​ക്കും​ ​നേ​ടി​യ​ ​ത​ക​ർ​പ്പ​ൻ​ ​ഗോ​ളു​ക​ളി​ലൂ​ടെ​ ​ഉ​ക്രൈ​ൻ​ ​അ​വി​ശ്വ​സ​നീ​യ​മാ​യി​ ​സ​മ​നി​ല​പി​ടി​ച്ചു.​ ​എ​ന്നാ​ൽ​ ​ക​ളി​ ​കൈ​വി​ട്ടെ​ന്ന് ​ക​രു​തി​യ​ ​നേ​ര​ത്ത് 85​-ാം​ ​മി​നി​ട്ടി​ൽ​ ​ത​ക​ർ​പ്പ​ൻ​ ​ഹെ​ഡ്ഡ​റി​ലൂ​ടെ​ ​ഡെ​ൻ​സ​ൽ​ ​ഡെം​ഫ്രൈ​സ് ​ഓ​റ​ഞ്ച് ​പ​ട​യു​ടെ​ ​വീ​ര​നാ​യ​ക​നാ​വു​ക​യാ​യി​രു​ന്നു.​ ഡ്രെം​ഫ്രൈ​സി​ന്റെ​ ​പാ​സി​ൽ​ ​നി​ന്നാ​ണ് ​വൈ​നാ​ൾ​ഡം​ ​ഹോ​ള​ണ്ടി​ന്റെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​നേ​ടി​യ​തും.​ ​ഏ​ഴു​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഒ​രു​ ​വ​ലി​യ​ ​ടൂ​ർ​ണ​മെ​ന്റി​നെ​ത്തി​യ​ ​ഡ​ച്ച് ​പ​ട​ ​സ്ഥി​രം​ ​നാ​യ​ക​നായ വാ​ൻ​ഡി​ക്ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​ല​പ്ര​മു​ഖ​രും​ ​ഇ​ല്ലാ​യി​രു​ന്നി​ട്ടും​ ​​ത​ക​ർ​പ്പ​ൻ​ ​തു​ട​ക്കം​ ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

നോട്ട് ദ പോയിന്റ്

3-5-2 ശൈലിയിൽ കോച്ച് ഫ്രാങ്ക് ഡി ബോയർ കളത്തിലിറക്കിയ ഡച്ച് പടയെ 4-3-3 ശൈലിയിലാണ് പഴയപടക്കുതുരയായ ആന്ദ്രേ ഷെ‌വ്‌ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രൈൻ നേരിട്ടത്. കളത്തിലെ അവരുടെ പ്രകടനത്തെ സാധൂകരിക്കുന്നതായിരുന്നില്ല മത്സരത്തിലെ കണക്കുകൾ. ഷോട്ടുകളിലും പൊസഷനിലുമെല്ലാം ഹോളണ്ടിന്റെ ആധിപത്യമായിരുന്നെങ്കിലും അവസരം പാർത്തുള്ള ഒളിയാക്രമണങ്ങളിലൂടെ ഉക്രൈൻ ഓറഞ്ച് പടയെഞെട്ടിച്ചു കളഞ്ഞൂവെന്നതാണ് സത്യം.

ഗോൾ ഗോൾ

52-ാം മിനിട്ട് : ഡെംഫ്രൈസിന്റെ ക്രോസ് ബാൾ ഉക്രൈൻ ഗോളി ബുഷ്ചാൻ തട്ടിയകറ്റിയത് ബോക്സിലുണ്ടായിരുന്ന വൈനൈൾഡത്തിന്റെ അടുത്തേക്കാണ് പോയത്. വൈനാൾഡത്തിന്റെ മിന്നൽ ഷോട്ട് വലകുലുക്കി. 1-0

58-ാം മിനിട്ട് : ഡെംഫ്രൈസിന്റെ ഇടപെൽ ഈ ഗോളിലും ഉണ്ട്. ഡെംഫ്രൈസിന്റെ ഷോട്ട് ക്ലിയർ ചെയ്യാനുള്ള ഉക്രൈന്റെ മാത്‌വിയങ്കോയുടെ ശ്രമം ശരിയായില്ല. പന്ത് കിട്ടിയ വെഗ്റോസ്റ്ര് പന്ത് വലയ്ക്കകത്താക്കി.

75-ാം മിനിട്ട് : യാർമെലങ്കോ വെടിക്കെട്ട് ഷോട്ടിലൂടെ ഹോളണ്ടിനെ ഞെട്ടിച്ച് ഉക്രൈന്റെ ഗോൾ അക്കൗണ്ട് തുറന്നു.

79-ാം മിനിട്ട്:മലിനോവ്സ്‌കിയെടുത്ത തകർപ്പൻ ഫ്രീകിക്ക് പോസ്റ്റിലേക്ക് ഓടിക്കയറി ചാടി ഹെഡ്ഡ് ചെയ്ത് യരേംചുക്ക് ഉക്രൈനെ ഒപ്പമെത്തിച്ചു.

85-ാം മിനിട്ട് : പകരക്കാരൻ നഥാൻ ആകെ ഉക്രൈൻ ഗോൾ മുഖത്തേക്ക് ഉയർത്തി നൽകിയ പന്ത് ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലാക്കി ‌ഡെംഫ്രൈസ് ഡച്ച് പടയ്ക്ക് വിജയം സമ്മാനിച്ചു. കളിയിലെ താരവും ഡെംഫ്രൈസ് തന്നെ.