ട്രെയിനുകൾ വീണ്ടും ഓടിതുടങ്ങുന്നു, ജനശതാബ്ധി, ഇന്റർസിറ്റി നാളെ മുതൽ പുനരാരംഭിക്കും

Tuesday 15 June 2021 11:11 AM IST

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജനശതാബ്ദി, ഇന്റർസിറ്റി ട്രെയിനുകൾ നാളെ മുതൽ ഓടി തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് അനിയന്ത്രിതമായി വ്യാപിച്ചതിനെ തുടർന്ന് ട്രെയിൽ സർവീസുകൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇവ ഘട്ടം ഘട്ടമായി തുടങ്ങനാണ് റെയിൽവേ പദ്ധതി.

നാളെ മുതൽ ചെന്നൈയിൽ നിന്നുമുള്ള നാലു പ്രത്യേക ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തും. ദിവസേനയുള്ള ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (02639,02640), (02639,02640), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (02695,02696) എന്നീ ട്രെയിനുകളും ഞായറാഴ്ചകളില്‍ ഓടുന്ന ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസുമാണ് (02697,02698) ഒരിടവേളയ്ക്കു ശേഷം സർവീസ് പുനരാരംഭിക്കുന്നത്

ജൂൺ 15 വരെ നിർത്തലാക്കിയിരുന്ന ഈ തീവണ്ടികളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ടെന്ന് റയിൽവേ അറിയിച്ചു.