1702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ജില്ലയിൽ 1702 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ആണ്. 1653 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം- ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേരും എട്ട് ആരോഗ്യ പ്രവർത്തകരും മൂന്നു അതിഥി തൊഴിലാളികൾ ഉൾപ്പെടുന്നു. ഇന്നലെ 2027 പേർ രോഗ മുക്തി നേടി. 2093 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3551 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39137 ആണ്. 142 പേരെ ആശുപത്രിയിൽ, എഫ്.എൽ.റ്റി.സിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14175 ആണ്. ജില്ലയിൽ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13432 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 317 കോളുകളാണ് കൺട്രോൾ റൂമിൽ ഇന്നലെ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3744 പേർക്ക് കൗൺസിലിംഗ് സേവനം നൽകി. 338 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• വാളകം 103 • തൃക്കാക്കര 76 • എളംകുന്നപ്പുഴ 55 • ചെല്ലാനം 53 • തൃപ്പൂണിത്തുറ 53 • മരട് 47 • കളമശ്ശേരി 42 • പള്ളുരുത്തി 38 • ഫോർട്ട് കൊച്ചി 37 • കടുങ്ങല്ലൂർ 35 • വാഴക്കുളം 32 • വെങ്ങോല 31 • കുഴിപ്പള്ളി 29 • ആലങ്ങാട് 26 • ചിറ്റാറ്റുകര 26 • ചൂർണ്ണിക്കര 25