ഇളവുകൾ നാലു മേഖലകളായി

Wednesday 16 June 2021 12:00 AM IST

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (രോഗവ്യാപന തോത്) അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് ഇളവുകൾ. തുറക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിൽ 50% ജീവനക്കാരേ പാടുള്ളൂ. കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധം. ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യം.

1.

8%-ൽ കുറവ് ടി.പി.ആർ

അൺലോക്ക്ഡ്

147 തദ്ദേശ സ്ഥാപനങ്ങൾ

 മാനദണ്ഡം പാലിച്ച് എല്ലാം സാധാരണനിലയിൽ

 എല്ലാ കടകളും രാവിലെ 7- വൈകിട്ട് 7 വരെ

 50% ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങൾ

2.

8- 20%

ഭാഗിക ലോക്ക് ഡൗൺ

716 തദ്ദേശ സ്ഥാപനങ്ങൾ

 അവശ്യവസ്തു കടകൾ രാവിലെ 7- വൈകിട്ട് 7

 മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി മാത്രം

 സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി

3.

20- 30%

സമ്പൂർണ ലോക്ക് ഡൗൺ

146 തദ്ദേശ സ്ഥാപനങ്ങൾ

 അവശ്യവസ്തു കടകൾ രാവിലെ 7- വൈകിട്ട് 7

 മറ്റു കടകൾ വെള്ളി മാത്രം തുറക്കാം

 സ്വകാര്യ സ്ഥാപനങ്ങൾ പാടില്ല

4.

30% നു മുകളിൽ

ട്രിപ്പിൾ ലോക്ക് ഡൗൺ

25 തദ്ദേശ സ്ഥാപനങ്ങൾ

 അവശ്യവസ്തു കടകൾ നിയന്ത്രിത തോതിൽ

 മറ്റൊരു പ്രവർത്തനവും അനുവദിക്കില്ല

 പ്രതിദിന പരിശോധന 8- 10 ഇരട്ടി വരെ കൂട്ടും