പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും വാക്സിൻ

Wednesday 16 June 2021 12:00 AM IST

ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള ഏതൊരാൾക്കും കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും വാക്സിനേഷന് അർഹതയുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തൊട്ടടുത്ത വാക്‌സിൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത ശേഷം കുത്തിവയ്‌പെടുക്കാം. സംസ്ഥാനങ്ങളിലെ വാക്‌സിൻ ലഭ്യത അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും കുത്തിവയ്‌‌പെടുക്കാമെന്ന് പുതിയ വാക്‌സിൻ നയത്തിൽ നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയതാണ്. വടക്കേ ഇന്ത്യയിലും തമിഴ്നാട്ടിലും ഗ്രാമവാസികൾ വാക്‌സിനോട് പുറംതിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

Advertisement
Advertisement