മരംമുറിക്കേസ്: ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാടു തേടി

Wednesday 16 June 2021 12:00 AM IST

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികളും വയനാട് വാഴവറ്റ സ്വദേശികളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ ഇൗട്ടിത്തടി വെട്ടിക്കടത്തിയ കേസിൽ പ്രതികളാണ് ഇവർ.

തങ്ങൾക്കെതിരെ വനംവകുപ്പ് ചുമത്തിയ കേസുകൾ നിലനിൽക്കില്ലെന്നും മരംമുറിക്കേസിൽ രാഷ്ട്രീയ - മാദ്ധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ബോധിപ്പിച്ചു. തുടർന്നാണ് ജസ്റ്റിസ് അശോക് മേനോൻ സർക്കാരിന്റെ നിലപാടു തേടിയത്.

മൂന്നാം പ്രതി റോജി അഗസ്റ്റിൻ നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിംഗിൾബെഞ്ച് ഏപ്രിൽ എട്ടിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കാൻ സർക്കാർ നൽകിയ അപേക്ഷ കേസിനൊപ്പം പരിഗണിക്കണമെന്ന സർക്കാർ അഭിഭാഷകന്റെ ആവശ്യത്തെ ഹർജിക്കാർ എതിർത്തു. ഹർജിക്കാർക്കെതിരെ 39 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി.

പ​ട്ട​യം​ ​കൊ​ടു​ത്ത​ത് 62,500​ ​ഏ​ക്ക​ർ​ ​ഭൂ​മി,​ മ​രം​മു​റി​ക്ക​ൽ​ ​ഉ​ത്ത​ര​വ് ​നി​യ​മ​വി​രു​ദ്ധ​മെ​ന്ന്
കേ​ര​ള​ ​നേ​ച്ച​ർ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​കൗ​ൺ​സിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്ത് ​ത​ര​ത്തി​ലു​ള്ള​ ​പ​ട്ട​യം​ ​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും​ 1964​ലെ​ ​ഭൂ​പ​തി​വ് ​ച​ട്ട​പ്ര​കാ​രം​ ​ഇ​തു​വ​രെ​ ​പ​ട്ട​യം​ ​ന​ൽ​കി​യ​ത് 62,500​ ​ഏ​ക്ക​ർ​ ​ഭൂ​മി​ക്കാ​ണ്.​ 2016​ൽ​ ​ആ​ദ്യ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ശേ​ഷം​ ​മാ​ത്രം​ 50,000​ ​പേ​ർ​ക്ക് ​ഈ​ ​ച​ട്ട​പ്ര​കാ​രം​ ​ത​രി​ശ് ​ഭൂ​മി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സ​മ​ത​ല​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​മൂ​ന്ന് ​ഏ​ക്ക​റും​ ​കു​ന്നി​ൻ​ ​ചെ​രി​വു​ക​ളി​ൽ​ ​ര​ണ്ട് ​ഏ​ക്ക​റും​ ​ജ​ല​സേ​ച​ന​ ​സൗ​ക​ര്യ​മി​ല്ലാ​ത്ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​മൂ​ന്നു​ ​ഏ​ക്ക​ർ​ ​വ​രെ​യു​മാ​ണ് ​ന​ൽ​കി​യ​ത്.
അ​തേ​സ​മ​യം,​ ​മ​രം​ ​മു​റി​ക്കാ​ൻ​ ​അ​നു​മ​തി​ ​കൊ​ടു​ത്ത​ ​വി​വാ​ദ​ ​ഉ​ത്ത​ര​വ് ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ​കേ​ര​ള​ ​നേ​ച്ച​ർ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​സി.​എം.​ജോ​യി​ ​പ​റ​ഞ്ഞു.
സ​ർ​വ​ക​ക്ഷി​ ​യോ​ഗ​വും​ ​തീ​രു​മാ​ന​വും​ ​ഉ​ണ്ടാ​കു​ന്ന​ത് 2005​നു​ ​ശേ​ഷ​മാ​ണ്.​ ​മു​റി​ച്ചി​രി​ക്കു​ന്ന​ ​മ​ര​ങ്ങ​ൾ​ ​ഭൂ​രി​ഭാ​ഗ​വും​ 100​ ​കൊ​ല്ല​ത്തി​ല​ധി​ക്കം​ ​പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്.​ ​ഉ​ത്ത​ര​വി​ന് ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​റ​വ​ന്യൂ​ ​വ​കു​പ്പ് ​ഉ​ത്ത​ര​വ് ​നി​യ​മ​ ​വി​രു​ദ്ധ​മാ​വു​ന്ന​ത്.
ക​ർ​ഷ​ക​ർ​ ​ന​ട്ടു​വ​ള​ർ​ത്തി​യ​തും​ 2005​നു​ ​ശേ​ഷം​ ​കി​ളി​ർ​ത്തു​ ​വ​ന്ന​തു​മാ​യ​ ​മ​ര​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​ ​ക​ർ​ഷ​ക​ർ​ക്ക് ​മു​റി​ക്കാ​വു​ന്ന​ ​മ​ര​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ച​താ​രാ​ണ്.​ ​മു​റി​ച്ച​ ​മ​ര​ങ്ങ​ൾ​ ​പ​ല​തും​ ​കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നും​ ​കേ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​സ​ർ​ക്കാ​രി​ന് ​ന​ഷ്ട​മി​ല്ലെ​ന്നു​മാ​ണ് ​പ​റ​യു​ന്ന​ത്.​ ​പ​ക്ഷേ,​ ​കാ​ട് ​ന​ശി​പ്പി​ച്ച​ത് ​സ​ർ​ക്കാ​രി​ന്റെ​ ​പി​ടി​പ്പു​കേ​ടാ​ണ്.
പ​ട്ട​യം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത് ​കാ​ട് ​ന​ശി​പ്പി​ക്കാ​തെ​ ​കൃ​ഷി​ ​ചെ​യ്യാ​നും​ ​ജീ​വ​നോ​പാ​ധി​ ​ക​ണ്ടെ​ത്താ​നു​മാ​ണ്.​എ​ന്നാ​ൽ,​ ​നാ​ടി​ന്റെ​ ​നി​ല​നി​ൽ​പ്പി​നു​ ​തു​ര​ങ്കം​ ​വ​യ്ക്കു​ന്ന​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തും​ ​അ​തി​നാ​യി​ ​ഭ​ര​ണ​ ​സം​വി​ധാ​ന​ത്തെ​ ​ദു​ർ​വി​നി​യോ​ഗം​ ​ചെ​യ്യു​ന്ന​തും​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement