ലക്ഷദ്വീപ് വൈദ്യുതി സ്വകാര്യവത്കരണം: അഡ്മിനിസ്ട്രേറ്റർ മുന്നോട്ടു തന്നെ

Wednesday 16 June 2021 12:00 AM IST

കൊച്ചി: പ്രതിഷേധം കനക്കുമ്പോഴും ലക്ഷദ്വീപിലെ വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി അഡ്മിനിസ്ട്രേറ്റ‌ർ പ്രഫുൽ ഖോഡ പട്ടേൽ മുന്നോട്ടു തന്നെ. ഇന്നലെ ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി പട്ടേൽ ചർച്ച നടത്തി.

ഇതിന്റെ തുടർച്ചയായി ലക്ഷദ്വീപ് വൈദ്യുതി വകുപ്പിലെ രണ്ട് ജൂനിയ‌‌ർ എൻജിനീയ‌ർമാരും എക്സിക്യുട്ടീവ് എൻജിനിയറും സ്പെഷ്യൽ സെക്രട്ടറിയും നാളെ ദാമനിലേക്ക് പോകുന്നുണ്ട്. കേന്ദ്രഭരണ പ്രദേശമായ ഇവിടത്തെ വൈദ്യുതപദ്ധതി നടത്തിപ്പ് വിലയിരുത്തുകയാണ് ലക്ഷ്യം.

മൂന്ന് ആഴ്ചയ്ക്കുള്ളിൽ സ്വകാര്യവത്കരണത്തിനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. മേയിൽ നിശ്ചയിച്ച നടപടികൾ സാങ്കേതിക തടസങ്ങൾ മൂലമാണ് നീണ്ടത്.

വൈദ്യതി മേഖലയുടെ സ്വകാര്യവത്കരണ നീക്കം ദ്വീപുനിവാസികളിൽ ആശങ്കയുണർത്തിയിട്ടുണ്ട്. വലിയ ഡീസൽ ജനറേറ്ററുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ലക്ഷദ്വീപിലെ വിതരണം.

 കവരത്തിയിൽ സ്ഥലം അളന്നു തിരിച്ചു

കവരത്തിയിൽ മൂന്നിടങ്ങളിലായി ഇന്നലെ വൈകിട്ട് റവന്യൂ വകുപ്പ് സ്ഥലം അളന്ന് കൊടിനാട്ടി. ആശുപത്രി നിർമ്മാണത്തിനാണ് ഇതെന്നാണ് സൂചന. ഹാർബർ ഓഫീസ്, ഡാക്ക് ബംഗ്ലാവ്, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് സ്ഥലം അളന്നത്.

സേ​വ് ​ല​ക്ഷ​ദ്വീ​പ് ​ഫോ​റം ബി.​ജെ.​പി​ ​പു​റ​ത്ത്

കൊ​ച്ചി​:​ ​സേ​വ് ​ല​ക്ഷ​ദ്വീ​പ് ​ഫോ​റ​ത്തി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​യെ​ ​പു​റ​ത്താ​ക്കി.​ ​അ​യി​ഷ​ ​സു​ൽ​ത്താ​ന​യ്‌​ക്കെ​തി​രെ​ ​ന​ൽ​കി​യ​ ​കേ​സ് ​പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.​ ​അ​യി​ഷ​ ​ത​ന്റെ​ ​ഭാ​ഗം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടും​ ​ബി.​ജെ.​പി​ ​പ്ര​തി​നി​ധി​ക​ൾ​ ​കേ​സ് ​പി​ൻ​വ​ലി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് ​ഫോ​റം​ ​കോ​‌​ർ​ക​മ്മി​റ്റി​യു​ടെ​ ​ആ​രോ​പ​ണം.​ ​കേ​സ് ​പി​ൻ​വ​ലി​ക്കു​ന്ന​ത് ​ഒ​ഴി​കെ​യു​ള്ള​ ​സ​മ​ര​ങ്ങ​ളി​ൽ​ ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ​ബി.​ജെ.​പി​ ​അ​റി​യി​ച്ചി​രു​ന്നു.
ചാ​ന​ൽ​ ​ച​ർ​ച്ച​യ്ക്കി​ടെ​ ​അ​യി​ഷ​ ​ന​ട​ത്തി​യ​ ​ജൈ​വാ​യു​ധ​ ​(​ബ​യോ​വെ​പ്പ​ൺ​)​ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് ​ല​ക്ഷ​ദ്വീ​പ് ​ബി.​ജെ.​പി​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൽ​ ​ഖാ​ദ​ർ​ ​ഹാ​ജി​ ​ക​വ​ര​ത്തി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ബി.​ജെ.​പി​യി​ലെ​ ​ചി​ല​ ​നേ​താ​ക്ക​ൾ​ ​രാ​ജി​വ​ച്ചു.​ ​രാ​ജി​വ​ച്ച​വ​രെ​ ​ഫോ​റ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ​കോ​‌​ർ​ ​ക​മ്മി​റ്റി​ ​അ​റി​യി​ച്ചു.

ല​ക്ഷ​ദ്വീ​പി​ന് ​സൗ​ജ​ന്യ​ ​ഭ​ക്ഷ്യ​ക്കി​റ്റ് : ഹ​ർ​ജി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ക്കും

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​കൊ​വി​ഡ് ​ക​ർ​ഫ്യൂ​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സൗ​ജ​ന്യ​ ​ഭ​ക്ഷ്യ​ക്കി​റ്റ് ​വി​ത​ര​ണം​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ദ്വീ​പ് ​നി​വാ​സി​ ​കെ.​കെ.​ ​ന​സി​ഹ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ 70,000​ ​ത്തോ​ളം​ ​വ​രു​ന്ന​ ​ദ്വീ​പ് ​നി​വാ​സി​ക​ൾ​ക്ക് ​പ്ര​ധാ​ൻ​മ​ന്ത്രി​ ​ഗ​രീ​ബ് ​ക​ല്യാ​ൺ​ ​അ​ന്ന​യോ​ജ​ന​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ക​ഴി​ഞ്ഞ​ ​മേ​യി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്ത​ ​അ​രി​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​ഷ​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​തേ​ടി​യി​രു​ന്നു.​ ​ഇ​തു​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ജ​സ്റ്റി​സ് ​എ​സ്.​വി.​ ​ഭ​ട്ടി,​ ​ജ​സ്റ്റി​സ് ​മു​ര​ളി​ ​പു​രു​ഷോ​ത്ത​മ​ൻ​ ​എ​ന്നി​വ​രു​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​മാ​റ്റി​യ​ത്.

അ​യി​ഷ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​വ്യാ​ഴാ​ഴ്ച​ ​പ​രി​ഗ​ണി​ക്കും

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പ് ​നി​വാ​സി​ക​ൾ​ക്കു​ ​നേ​രെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ജൈ​വാ​യു​ധം​ ​പ്ര​യോ​ഗി​ച്ചെ​ന്ന​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​ക​വ​ര​ത്തി​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ ​അ​യി​ഷ​ ​സു​ൽ​ത്താ​ന​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വ്യാ​ഴാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ഹ​ർ​ജി​യി​ൽ​ ​ജ​സ്റ്റി​സ് ​അ​ശോ​ക് ​മേ​നോ​ൻ​ ​ല​ക്ഷ​ദ്വീ​പ് ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​നി​ല​പാ​ടു​ ​തേ​ടി.​ ​അ​തേ​സ​മ​യം,​ ​അ​യി​ഷ​യു​ടെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​വ​രി​ലൊ​രാ​ളാ​യ​ ​പ്ര​തീ​ഷ് ​വി​ശ്വ​നാ​ഥ​ൻ​ ​ഹ​ർ​ജി​യി​ൽ​ ​ക​ക്ഷി​ ​ചേ​രാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കി.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​യി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​ ​മു​മ്പ് ​ത​ന്റെ​ ​വാ​ദം​ ​കൂ​ടി​ ​കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.

ല​ക്ഷ​ദ്വീ​പി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​:​ ​ഹ​ർ​ജി​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​നൗ​ഷാ​ദ് ​അ​ലി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി.​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തി​നാ​ൽ​ ​ക​ര​ട് ​റ​ഗു​ലേ​ഷ​നു​ക​ളി​ൽ​ ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​ദ്വീ​പ് ​നി​വാ​സി​ക​ൾ​ക്ക് ​മ​തി​യാ​യ​ ​സ​മ​യം​ ​ല​ഭി​ച്ചി​ല്ലെ​ന്നും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ ​ന​ൽ​കു​ന്ന​ ​അ​വ​കാ​ശ​ങ്ങ​ളു​ടെ​ ​ലം​ഘ​ന​മാ​ണെ​ന്നു​മാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം.​ ​എ​ന്നാ​ൽ​ 600​ ​ഒാ​ളം​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ദ്വീ​പി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചെ​ന്നും​ ​ക​ര​ട് ​റ​ഗു​ലേ​ഷ​നു​ക​ൾ​ ​ഇ​നി​യും​ ​നി​യ​മ​മാ​യി​ട്ടി​ല്ലെ​ന്നും​ ​ല​ക്ഷ​ദ്വീ​പ് ​ഭ​ര​ണ​കൂ​ടം​ ​വാ​ദി​ച്ചു.

Advertisement
Advertisement