ദിവസ വേതനക്കാർക്ക് മുഴുവൻ ശമ്പളവും

Wednesday 16 June 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഏപ്രിൽ 21 മുതൽ ലോക്ക് ഡൗൺ തുടങ്ങിയ മെയ് 8 വരെ അമ്പത് ശതമാനം പ്രവൃത്തി ദിനങ്ങൾ ജോലിക്ക് ഹാജരായ കരാർ ജോലിക്കാർക്കും ദിവസ വേതനക്കാർക്കും മുഴുവൻ ശമ്പളവും നൽകും. അമ്പത് ശതമാനം ജോലിക്ക് ഹാജാരാകാത്തവർക്ക് ഹാജരായ ജോലി ദിവസത്തെ ശമ്പളം നൽകും.

തൊ​ഴി​ലു​റ​പ്പു​കാ​ർ​ക്ക് ​തു​ട​രാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ദേ​ശീ​യ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​വ​രെ​ ​അ​ടു​ത്ത​വ​ർ​ഷം​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​എം​ .​വി​ .​ഗോ​വി​ന്ദ​ൻ​ ​അ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ൾ​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​മ്പോ​ൾ​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​ ​സ​മി​തി​ക​ൾ​ ​വി​വി​ധ​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​ക​രാ​ർ​ ​ജീ​വ​ന​ക്കാ​രെ​ ​പി​രി​ച്ചു​വി​ടു​ന്ന​ ​സ്ഥി​തി​യു​ണ്ട്.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​തു​ട​രാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ത്.

Advertisement
Advertisement