നിഷാന്ത് നാരായണൻ നിര്യാതനായി
Wednesday 16 June 2021 12:12 AM IST
തിരുവനന്തപുരം: അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വാസ്തു വിദഗ്ദ്ധൻ നിഷാന്ത് നാരായണൻ (51) ദുബായിൽ നിര്യാതനായി. കണ്ണൂർ കണ്ണോത്തുംചാൽ സ്വദേശിയാണ്.
28 വർഷമായി ദുബായ് ഷെയ്ഖ് സായിദ് റോഡിൽ 'അലാഡിൻ അഡ്വർടൈസിംഗ്' കമ്പനി നടത്തിവരികയായിരുന്നു. ദുബായ്,ഒമാൻ, മാൾട്ട, കസാഖിസ്ഥാൻ,സ്വിറ്റ്സർലാന്റ്, സ്‌പെയിൻ, മൊസാംബി എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കുടുംബങ്ങളിലെ വാസ്തു ഉപദേശകനായിരുന്നു. കലാരംഗത്തും സജീവമായിരുന്ന ഇദ്ദേഹം സംഖ്യാശാസ്ത്രത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ജ്യോതിഷവും സംഖ്യാശാസ്ത്രവും സംയോജിപ്പിച്ചുള്ള വാസ്തുശാസ്ത്രമായിരുന്നു പ്രയോജനപ്പെടുത്തിയിരുന്നത്. കളിക്കോടൻ നാരായണൻ, സി.പി.രമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗംഗാ നിശാന്ത്.