കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
Thursday 17 June 2021 3:13 AM IST
കൽപ്പറ്റ: സി.കെ ജാനുവിന് 10 ലക്ഷം രൂപ കോഴ നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്ര് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം. ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടിന്റെ ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെ തുടർന്നാണ് പരാതി നൽകിയത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർത്ഥി കെ.സുന്ദരയ്ക്ക് മത്സരത്തിൽ നിന്ന് പിൻമാറാൻ കൈക്കൂലി നൽകിയതിന് സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കേസുണ്ട്.