ഡോ.സുധാകരൻ അഭിമന്യു നിര്യാതനായി

Thursday 17 June 2021 12:00 AM IST
ഡോ.സുധാകരൻ അഭിമന്യു

പരിയാരം: പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധനും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ റേഡിയോതെറാപ്പി ആൻഡ് ഓങ്കോളജി വിഭാഗം തലവനുമായ ഡോ.സുധാകരൻ അഭിമന്യു(68) നിര്യാതനായി. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പേരൂർക്കട സ്വദേശിയാണ്.

കഴിഞ്ഞ നാൽപ്പത് വർഷമായി മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരികയാണ്. 2008 ൽ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിന്നും ഓങ്കോളജി വിഭാഗം തലവനായി സർവീസിൽ നിന്ന് വിരമിച്ചശേഷം 2010 മുതൽ പരിയാരത്ത് സേവനമനുഷ്ഠിച്ചുവരികയാണ്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് തിരുവനന്തപുരത്തേക്ക് പോയത്. ഭാര്യ:ബീന. മക്കളില്ല.