പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം : കോന്നിയിൽ അതിവേഗം, ബഹുദൂരം

Wednesday 16 June 2021 11:07 PM IST

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനം കോന്നി ഭാഗത്ത് പുരോഗമിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നിയിലെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. വീതികൂട്ടി പുനർനിർമ്മിച്ച് ഡി.ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തി പൂർത്തീകരിക്കുന്നതാണ് പദ്ധതി.

റോഡ് വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും

നിലനിന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോന്നിയിലെത്തി പരിശോധന നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് കുരുക്കകൾ അഴിഞ്ഞത്. പ്രാദേശികമായി ഉയർന്നുവന്ന പരാതികൾ യുദ്ധകാല അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ പരിഹരിച്ചുവരികയാണ്. മൈലപ്ര, ഉതിമൂട് ഭാഗത്ത് ഓട നിർമ്മിക്കാത്തതുമൂലം വീടുകളിലേക്ക് വെള്ളം ഒഴുകി എത്തുന്നതിന് ഉടൻ പരിഹാരം കണ്ടെത്തും.പുളിമുക്ക് ഭാഗത്ത് റോഡ് ഉയർത്തുന്നതും താഴ്ത്തുന്നതും സംബന്ധിച്ച പരാതികളും

പരിഹരിച്ചുവരികയാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടും മറ്റും ഉയർന്നുവന്ന പരാതികൾ ഏറെക്കുറെ പരിഹരിച്ചതോടെയാണ് റോഡ് വികസനത്തിന് വേഗം കൂടിയിരിക്കുന്നത്.


നിർമ്മാണം കെ.എസ്.ടി.പി രണ്ടാംഘട്ടത്തിൽ


പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗത്തെ വികസനത്തിൽ കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീ​റ്റർ റോഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  • സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡ്
  • പൊൻകുന്നം മുതൽ പുനലൂർ വരെ നിർമ്മാണം നടക്കുന്നത് 82.11കിലോമീ​റ്ററിൽ
  • പുനലൂർ മുതൽ കോന്നിവരെ 29.84 കിലോമീ​റ്റർ

അടങ്കൽ തുക- 737.64കോടി

കോന്നി മുതൽ പ്ലാച്ചേരിവരെ 30.16 കിലോമീ​റ്ററിന് 279 കോടി


വീതി- 14 മീ​റ്റർ
ടാ‍ർ ചെയ്യുന്നത് - 10 മീ​റ്റർ വിതിയിൽ

ഇരുവശങ്ങളിലും 2 മീ​റ്റർ വീതിയിൽ നടപ്പാത

" കോന്നിയുടെ ചിരകാല സ്വപ്നമായ പുനലൂർ - മൂവാറ്റുപുഴ പാത നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കും. വെള്ളക്കെട്ടുണ്ടാകാത്ത നിലയിൽ ശാസ്ത്രീയമായായിരിക്കും നിർമ്മാണം.

പ്രാദേശികമായി ഉയരുന്ന പരാതികൾ പരിഹരിച്ചാണ് നിർമ്മാണം നടക്കുന്നത്."

കെ.യു. ജനീഷ് കുമാർ എം.എൽ.എ

Advertisement
Advertisement