അടയാളപ്പെടുത്തുക കാലമേ...

Thursday 17 June 2021 2:39 AM IST

പ്രതിഭയാണ് പ്രതിഭാസമാണ് പോർച്ചുഗീസ് പടനായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന് ഒരിക്കൽക്കൂടി അടിവരെയിട്ട് തെളിഞ്ഞ് മത്സരമായിരുന്നു ഗ്രൂപ്പ് ഇയിൽ കഴിഞ്ഞ ദിവസം നടന്ന ഹങ്കറി പോർച്ചുഗൽ മത്സരം. നരവധി യൂറോകപ്പ് റെക്കാഡുകളാണ് ആ മത്സരത്തിലൂടെ റൊണാൾഡോ പോക്കറ്രിലാക്കിയത്. ഗാലറിയിൽ ആർത്തുവിളിച്ച അറുപതിനായിരത്തോളം ആരാധകർ പകർന്നു കൊടുത്ത ഊർജ്ജം കാലുകളിലാവാഹിച്ച് 83-ാം മിനിട്ട് വരെ ഹങ്കറി പ്രതിരോധ നിര റൊണാൾഡോയും ബ്രൂണോയും ബെർണാഡോയും അടങ്ങിയ പോർച്ചുഗലിനെ തടഞ്ഞു നിറുത്തി. എന്നാൽ തുടർന്നുള്ള ഒമ്പത് മിനിട്ടിൽ മൂന്ന് ഗോൾ നേടി മത്സരം നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ കൈപ്പടിയിലൊതുക്കുകയായിരുന്നു. റാഫേൽ ഗുരേയ്‌രയിലൂടെ 84-ാം മിനിട്ടിൽ മുന്നിലെത്തിയ പോർച്ചുഗൽ 87, 92 മിനിട്ടുകളിൽ ക്യാപ്ടൻ നേടിയ ഗോളുകളിൽ ഗംഭീരജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ ഗോൾ നേടിയതോടെ യൂറോകപ്പിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരമായി റൊണാൾഡോ മാറി.

റോണോ റെക്കാർഡ്സ്

പ്ലാറ്റീനിയെ (9) മറികടന്ന് യൂറോകപ്പിൽ ഏറ്രവും കൂടുതൽ ഗോൾ നേടുന്ന താരമായി.

11 ഗോളുകൾ റോണോ ഇതുവരെ നേടിക്കഴിഞ്ഞു.

5- യൂറോ കപ്പ് ടൂർണമെന്റുകൾ കളിക്കുന്ന ഏകതാരമാണ് റൊണാൾഡോ.

(2004,2008,2012,2016,2020).

5 യൂറോകപ്പുകളിൽ ഗോൾ നേടുന്ന ഏകതാരം.