ബൈപ്പാസിൽ ടോൾ പിരിവ്; കൊല്ലത്ത് സംഘർഷം, പൊലീസും യുവജനസംഘടനാ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും
Thursday 17 June 2021 9:34 AM IST
കൊല്ലം: ബെപ്പാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ. രാവിലെ ഏഴ് മണി മുതൽ ടോൾ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും ടോൾ ബൂത്ത് പരിസരത്തെത്തി പ്രതിഷേധിച്ചു.
ഇങ്ങനെയൊരു സാഹചര്യത്തിൽ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് യുവജന സംഘടനകൾ വ്യക്തമാക്കി.പൊലീസും യുവജനസംഘടനാ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.എസിപിയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
ടോൾ പിരിക്കുന്നതിന് മുന്നോടിയായി അധികൃതർ പൂജാനടപടികളുമായി മന്നോട്ട് പോകുമ്പോഴാണ് പ്രതിഷേധക്കാർ സ്ഥലത്തെത്തിയത്. നേരത്തെ രണ്ട് തവണ ടോൾ പിരിക്കാൻ കമ്പനി ശ്രമിച്ചെങ്കിലും പ്രതിഷേധമുണ്ടായതിനെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.