സ്വകാര്യ സ്‌കൂളിൽ കുട്ടികളെ ചേർത്തിയ ശേഷം പരാതിയുമായി വരുന്ന രക്ഷിതാക്കളോട് കൊല്ലം കളക്ടർ പറയുന്നത് 

Thursday 17 June 2021 3:05 PM IST

ലോക്ഡൗണിൽ തൊഴിൽ നഷ്ടമടക്കം സാമ്പത്തിക ബുദ്ധിമുട്ടിലായെങ്കിലും മികച്ച സൗകര്യങ്ങൾ നൽകുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്ക് ടെൻഷനേതുമില്ല. മികച്ച അദ്ധ്യാപകരും, സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള പൊതു വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർണമായും സൗജന്യമാണ് പോരാത്തതിന് പാഠപുസ്തകങ്ങളടക്കം കുട്ടികൾക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട്. ഇത്രയും സൗകര്യങ്ങളുണ്ടെങ്കിലും സ്വകാര്യ സ്‌കൂളിൽ കുട്ടികളെ ചേർത്ത ശേഷം പരാതിയുമായി തന്നെ കാണാൻ എത്തുന്ന രക്ഷിതാക്കളെ കുറിച്ച് ഫേസ്ബുക്കിൽ എഴുതുകയാണ് കൊല്ലം കളക്ടർ. വലിയ ഫീസ് നൽകാമെന്ന് കരാറിൽ ഒപ്പിട്ടശേഷമാണ് പരാതിയുമായി വരുന്നത്. എന്നിരുന്നാലും കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ നടപടി തീർച്ചയായും സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പൊതു വിദ്യാലയങ്ങളിൽ മികച്ച അധ്യാപകർ ഉണ്ട്.
ഇപ്പോൾ നല്ല സൗകര്യങ്ങളും.
വിദ്യാഭ്യാസം പൂർണമായും സൗജന്യവുമാണ്. പാഠപുസ്തകങ്ങളും മറ്റും വില നൽകാതെ തന്നെ ലഭിക്കുന്നു. എന്നിട്ടും വലിയ ഫീസ് നൽകാമെന്ന് കരാറിൽ ഒപ്പിട്ടു സ്വകാര്യ സ്‌കൂളിൽ കുട്ടികളെ ചേർത്തിയ ശേഷം രക്ഷിതാക്കൾ പരാതിയുമായി വരുന്നു.
എന്നാൽ അവർക്ക് വേണ്ടി എപ്പോളും പൊതു വിദ്യാലയങ്ങളുടെ വാതിലുകൾ തുറന്നു വെച്ചിരിക്കുന്നു.
പക്ഷെ, എവിടെയും കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും.

Advertisement
Advertisement