ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ  വജ്രം ബോട്സ്വാനയിൽ

Friday 18 June 2021 12:22 AM IST

കേപ്പ്ടൗൺ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തി. 1098 കാരറ്റിന്റെ വജ്രമാണ്​ ഖനനത്തിൽ കണ്ടെടുത്തതെന്ന് ബോട്​സ്വാനയിലെ വജ്ര ഖനന കമ്പനിയായ ഡേബ്​സ്വാന അറിയിച്ചു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള വജ്രഖനിയായ ജ്വനെംഗിൽ നിന്നാണ്​ വജ്രം കണ്ടെത്തിയത്​. വജ്രത്തിന്റെ മൂല്യനിർണയം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ്​ വിവരം. നിലവിൽ വജ്രം ഡേബ്​സ്വാനയുടെ ആക്​ടിംഗ്​ മാനേജിംഗ് ഡയറക്​ടറായ ലിനെറ്റ്​ ആംസ്​ട്രോംഗിന്റെ പക്കലാണുള്ളത്. ബോട്​സ്വാനൻ സർക്കാരിന്റെയും ആംഗ്ലോ അമേരിക്കയുടെ ഡി ബിയേഴ്​സിന്റെയും സംയുക്ത സംരംഭമാണ്​ ഡെബ്​സ്വാന. വിൽപ്പന വരുമാനത്തിന്റെ 80 ശതമാനവും സർക്കാർ ഖജനാവിലേക്ക്​ പോകും.

1905ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന്​ കണ്ടെത്തിയ 3106 കാരറ്റിന്റ കള്ളിനൻ വജ്രമാണ്​ ലോകത്തിലെ ഏറ്റവും വലിയ വ​ജ്രം. രണ്ടാമത്തേത്​ 2015ൽ ബോട്​സ്വാനയിൽ നിന്ന്​ കണ്ടെത്തിയ 1109 കാരറ്റിന്റെ ലെസെഡി ലാ റോണോയും. ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പ്പാദക രാജ്യമാണ്​ ബോട്​സ്വാന.

ഡി ബിയേഴ്​സിന്റെ മൂന്നിൽ രണ്ടു ഭാഗം വജ്രം ഉത്പ്പാദിപ്പിക്കുന്നതുംം​ ബോട്​സ്വാനയിലാണ്​. വജ്രത്തിന്റെ 90 ശതമാനവും കയറ്റുമതി ചെയ്യും.

Advertisement
Advertisement