പരീക്ഷാ തീയതി പുതുക്കി കേരള സർവകലാശാല
Friday 18 June 2021 3:17 AM IST
തിരുവനന്തപുരം: കേരളസർവകലാശാല ജൂൺ 22, 23 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി എഡ്. ഡിഗ്രി ഓൺലൈൻ പരീക്ഷ (2019 സ്‌കീം റഗുലർ, 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷ ജൂൺ 24, 25 തീയതികളിൽ നടത്തും.
പരീക്ഷാഫീസ്
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2013 സ്‌കീമിലെ 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ എട്ടാം സെമസ്റ്റർ റഗുലർ, ആറാം സെമസ്റ്റർ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക് പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ജൂലായ് 1 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.