മീനാക്ഷിക്കുട്ടി നമ്പ്യാർ നിര്യാതയായി

Thursday 17 June 2021 11:38 PM IST

കോഴിക്കോട്: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും റിട്ട.ഹൈക്കോടതി ജഡ്‌ജിയുമായ ആർ.ബസന്തിന്റെ മാതാവ് വെസ്റ്റ്ഹിൽ ഗാന്ധിനഗർ 'മംഗള"യിൽ മീനാക്ഷിക്കുട്ടി രാഘവൻ നമ്പ്യാർ (മിസിസ് എം.ആർ. നമ്പ്യാർ, 96) നിര്യാതയായി.

കോഴിക്കോട് ഗവ. മോഡൽ സ്‌കൂൾ, ഗണപത് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപികയായിരുന്ന മീനാക്ഷിക്കുട്ടി 1976ൽ രാഷ്ട്രപതിയിൽ നിന്ന് അദ്ധ്യാപക അവാർഡ് ഏറ്റുവാങ്ങിയിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം മീഞ്ചന്ത എൻ.എസ്.എസ്, കോഴിക്കോട് ചിന്മയ വിദ്യാലയ, ഈഡൻ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

ഭർത്താവ്: പരേതനായ രാഘവൻ നമ്പ്യാർ. മറ്റു മക്കൾ: സബിത (ബംഗളൂരു), ആർ. ജസ്വന്ത് (ഫൺസ്‌കൂൾ ടോയ്‌സ് സി.ഇ.ഒ, ചെന്നൈ). മരുമക്കൾ: പരേതനായ ശ്രീകുമാരൻ, സുശീല, വൃന്ദ.