പരിശോധനാ രീതിയിൽ മാറ്റം; അതിതീവ്ര മേഖലകളിൽ പത്തിരട്ടി പരിശോധന

Friday 18 June 2021 12:00 AM IST

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലും കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാലും രോഗവ്യാപനം പിടിവിട്ടുപോകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധനാരീതി ആരംഭിക്കുന്നു. അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളിൽ രോഗികളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധന നടത്താനാണ് തീരുമാനം. ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ അനുസരിച്ചാണ് പരിശോധന. ഒരാഴ്ചത്തെ ടി.പി.ആർ 30 ശതമാനത്തിന് മുകളിലായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധന നടത്തും.

തുടർച്ചയായ മൂന്നു ദിവസം 100 കേസുകൾ വീതമുള്ള തദ്ദേശസ്ഥാപന പരിധിയിൽ 3000 പരിശോധനകൾ തുടർന്നുള്ള ദിവസങ്ങളിൽ നടത്തും. ടി.പി.ആർ. കുറയുന്നതനുസരിച്ച് പരിശോധനയും കുറയ്ക്കും.

ആവശ്യമെങ്കിൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകളും ഉപയോഗിക്കും. കൂടുതൽ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ,പ്രത്യേക പ്രദേശങ്ങൾ തുടങ്ങിയവ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലായിരിക്കും.

പരിശോധനാ രീതി

ടി.പി.ആർ 20 - 30%

അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന.

ടി.പി.ആർ 2- 20 %

അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന.

ടി.പി.ആർ 2 % താഴെ

അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന.

കൊ​വി​ഡ് ​നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് 4261​ ​കേ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​നി​യ​ന്ത്റ​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച​തി​ന് ​ഇ​ന്ന​ലെ​ 4261​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ 1440​ ​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ 2558​ ​വാ​ഹ​ന​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​ 9381​സം​ഭ​വ​ങ്ങ​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​ക്വാ​റ​ന്റൈ​ൻ​ ​ലം​ഘി​ച്ച​തി​ന് 41​ ​കേ​സു​ക​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.

വാ​ക്‌​സി​നേ​ഷ​ൻ: ഹ​ർ​ജി​കൾ 24​ ​ലേ​ക്ക് ​മാ​റ്റി

കൊ​ച്ചി​:​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണ​ത്തി​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​ഒാ​ഫീ​സ​ർ​മാ​ർ,​ ​കോ​ട​തി​ ​ജീ​വ​ന​ക്കാ​ർ,​ ​അ​ഭി​ഭാ​ഷ​ക​ർ,​ ​ഗു​മ​സ്‌​ത​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ബെ​ന്നി​ ​ആ​ന്റ​ണി​ ​പാ​റേ​ൽ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ജൂ​ൺ​ 24​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​
വാ​ക്സി​ൻ​ ​വി​ത​ര​ണ​ത്തി​ൽ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യോ​ട് ​സ​ർ​ക്കാ​ർ​ ​വി​വേ​ച​നം​ ​കാ​ണി​ക്കു​ന്നെ​ന്ന​ ​ഹ​ർ​ജി​ക​ളും​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​വെ​ന്റി​ലേ​റ്റ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​മ​തി​യാ​യ​ ​സൗ​ക​ര്യ​മി​ല്ലെ​ന്നാ​രോ​പി​ച്ച് ​കെ.​പി.​എ​ ​മ​ജീ​ദ് ​എം.​എ​ൽ.​എ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യും​ ​ജൂ​ൺ​ 24​ ​ന് ​പ​രി​ഗ​ണി​ക്കും.​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണം​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗ​ത്തെ​ ​നേ​രി​ടാ​നാ​യി​ ​കൂ​ടു​ത​ൽ​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.

Advertisement
Advertisement