ഫാക്ട് ഡെപ്യൂട്ടി ജനറൽ മാനേജർ കൊവിഡ് ബാധിച്ച് മരിച്ചു

Thursday 17 June 2021 11:46 PM IST

കളമശേരി: ഏലൂർ ഫാക്ട് മാർക്കറ്റിംഗ് ഡിവിഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജർ കർണാടക ഷിമോഗ സാഗർ സ്വദേശി ശ്രീഹരി രായ (58) കൊവിഡ് ബാധിച്ച് മരിച്ചു. അടുത്ത മാസം ജോലിയിൽ നിന്ന് വിരമിക്കേണ്ടതായിരുന്നു. ഫാക്ട് ടൗൺഷിപ്പിൽ B - 1 ലായിരുന്നു താമസം. ഭാര്യ: രേഖ. മക്കൾ: പരീക്ഷിത്ത്, അനികേത്.