കൊവിഡ്: 12,469 രോഗികൾ, 88 മരണം രോഗവ്യാപനവും മരണവും കുറയുന്നു

Friday 18 June 2021 2:41 AM IST

 29 ദിവസത്തിനു ശേഷം മരണസംഖ്യ 100ൽ താഴെ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് നിരക്കിന്റെ കുറവ് വ്യക്തമാക്കുന്നത് രണ്ടാം തരംഗം വിട്ടൊഴിയുന്നതിന്റെ സൂചന. പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ആശ്വാസകരമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 12,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകൾ പരിശോധിച്ചു. ടി.പി.ആർ 10.85 ശതമാനമായി കുറഞ്ഞു. റിപ്പോർട്ട് ചെയ്തത് 88 മരണം. തുടർച്ചയായ 29 ദിവസങ്ങൾക്ക് ശേഷമാണ് മരണസംഖ്യ 100ൽ താഴെ എത്തിയത്. ഇതോടെ ആകെ മരണം 11,743 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,700 പേർ സമ്പർക്കരോഗികളാണ്. 617 പേരുടെ ഉറവിടം വ്യക്തമല്ല. 92 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 60 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അതേസമയം, ചികിത്സയിലായിരുന്ന 13,614 പേർ രോഗമുക്തി നേടി.