ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മഴയിൽ ഒലിച്ചു പോയേക്കും, അഞ്ചു ദിവസവും ശക്തമായ മഴയ്ക്കു സാദ്ധ്യത

Friday 18 June 2021 11:59 AM IST

സതാംപ്ടൺ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ സതാംപ്ടണിൽ നടക്കുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മഴയിൽ ഒലിച്ചു പോകാൻ സാദ്ധ്യത. മത്സരം തുടങ്ങുന്ന ഇന്ന് കനത്ത മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. തുടർന്നുള്ള അഞ്ച് ദിവസങ്ങളിലും കനത്തതോ ഇടിയോടുകൂടിയ മഴയോ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതായത് മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങൾ കൂടാതെ റിസർവ് ദിനമായി മാറ്റിവച്ചിരിക്കുന്ന ആറാമത്തെ ദിസവവും മഴ പെയ്യുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ എങ്കിൽ ഒരു പക്ഷേ ഒരു പന്ത് പോലും എറിയാതെ മത്സരം സമനിലയിൽ പിരിയാനുളള സാദ്ധ്യതയും ഉണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു ടീമുകളും സതാംപ്ടണിൽ പരിശീലനം നടത്തുന്നുണ്ട്. ഇന്ത്യ തങ്ങളുടെ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചു.

ടീം ഇന്ത്യ: വിരാട് കൊഹ്ലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആ‌ർ അശ്വിൻ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംമ്ര, മൊഹമ്മദ് ഷമി.