ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടിക ​ ര​ണ്ടാം​സ്ഥാ​നത്ത് നിന്ന് അ​ദാ​നി ഔട്ട് !

Saturday 19 June 2021 12:46 AM IST

മുംബയ്: ഓഹരിവിപണിയിൽ കനത്ത നഷ്​ടം നേരിട്ടതോടെ ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്​ ഥാനം പ്രമുഖവ്യവസായി ഗൗതം അദാനിക്ക്​ നഷ്​ടമായി. അദാനി ഗ്രൂപ്പ്​ കമ്പനികൾക്കുണ്ടായ നഷ്​ടമാണ്​ പതനത്തിന്​ കാരണം. അദാനിയുടെ കമ്പനികളിൽ നിക്ഷേപമുള്ള മൂന്ന്​ വിദേശ ഫണ്ട്​ കമ്പനികളുടെ അക്കൗണ്ട്​ എൻ.എസ്​.ഡി.എൽ മരവിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലൊണ്​ അദാനി കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തിയത്​. ആഗോളതലത്തിൽ ഒരാഴ്ചക്കിടെ ഏറ്റവും നഷ്​ടമുണ്ടായ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണിപ്പോൾ ഗൗതം അദാനി.

6,​300​ കോടി ഡോളറായിരുന്ന അദാനിയുടെ ആസ്​തിയിൽ ഒരാഴ്ചക്കിടെ 1,​320കോടി ഡോളറിന്റെ ഇടിവുണ്ടായി. ഇതോടെ 180കോടി ഡോളറിന്റെ വ്യത്യാസത്തിൽ​ ചൈനീസ്​ വ്യവസായി ഷോംഗ് ഷാൻഷൻ രണ്ടാമതെത്തി. 84.5 ബില്ല്യൺ ഡോളറിന്റെ ആസ്​തിയുമായി മുകേഷ്​ അംബാനിയാണ്​ ഏഷ്യയിലെ ഒന്നാമൻ. വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതൽ ഊർജം വരെയുള്ള ആറു കമ്പനികളുടെ വിപണിമൂല്യത്തിൽ 1.59 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്​.

Advertisement
Advertisement