മഹാഗുരു ക്വിസ് ആദ്യഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
Saturday 09 March 2019 12:12 AM IST
തിരുവനന്തപുരം : കൗമുദി ടി.വിയിൽ പ്രക്ഷേപണം ചെയ്യുന്ന മഹാഗുരു പരമ്പരയിലെ ദെെനംദിന ക്വിസ് പംക്തിയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ കൗമുദി ടി.വിയിൽ നടന്ന ചടങ്ങിൽ ചെമ്മണ്ണൂർ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണ്ണൂർ വിതരണം ചെയ്തു. സ്വർണ്ണ നാണയം, ഓക്സിജൻ റിസോട്ട് സ്റ്റേ എന്നിങ്ങനെയുള്ള സമ്മാനങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. തുടർന്നുള്ള എപിസോഡുകളിലും മത്സരം തുടരും. കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി, കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി റെജി തുടങ്ങിയവർ പങ്കെടുത്തു.