ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ ദിനം മഴയ്ക്ക് ലീഡ്

Saturday 19 June 2021 4:05 AM IST

സൗ​ത്താം​പ്ട​ൺ​:​ ​ക്രി​ക്ക​റ്റ് ​ലോ​കം​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രു​ന്ന​ ​ഇ​ന്ത്യ​യും​ ​ന്യൂ​സി​ല​ൻ​ഡും​ ​ഏറ്റു​മു​ട്ടു​ന്ന​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​ന്റെ​ ​ആ​ദ്യ​ദി​നം​ ​മ​ഴ​യു​ടെ​ ​ക​ളി.​ ​സൗ​ത്താം​പ്ട​ണി​ലെ​ ​റോ​സ്ബൗ​ൾ​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​കുന്ന ​മ​ത്സ​ര​ത്ത​ിന്റെ​ ​ആ​ദ്യ​ദി​നം​ ​ക​ന​ത്ത​ ​മ​ഴ​യെ​ത്തു​ട​ർ​ന്ന് ​ഒ​രു​പ​ന്തു​പോ​ലും​ ​എ​റി​യാ​നാ​കാ​തെ​ ​ഉ​പേ​ക്ഷി​ച്ചു.​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റ് ​സം​ഘ​ട​ന​യാ​യ​ ​ഐ.​സി.​സി​ ​റി​സ​ർ​വ് ​ദി​നം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ​ ​ഇ​ന്ന​ല​ത്തെ​ ​ക​ളി​ ​ന​ഷ്ട​പ്പെ​ടി​ല്ല.​ ​ഇ​രു​പ​ത്തി​മൂ​ന്നാം​ ​തി​യ​തി​യാ​ണ് ​റി​സ​ർ​വ് ​ഡേ.

മ​ഴ​ഭീ​ഷ​ണി
സ​താം​പ്ട​ണി​ൽ​ ​ഇ​ന്ന​ലെ​ ​ന​ല്ല​മ​ഴ​പെ​യ്യു​മെ​ന്ന് ​നേ​ര​ത്തേ​ ​ത​ന്നെ​ ​കാ​ലാ​വ​സ്ഥാ​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​മ​ത്സ​ര​ത്തി​ന്റെ​ ​ത​ലേ​ദി​വ​സ​വും​ ​ഇ​വി​ടെ​ ​മ​ഴ​പെ​യ്തി​രു​ന്നു.​ ​ഇ​നി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം​ ​മ​ഴ​യു​ണ്ടാ​കുമെ​ന്നാ​ണ് ​കാ​ലാ​വ​സ്ഥാ​ ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​മ​ത്സ​രം​ ​സ​മ​നി​ല​യി​ലാ​യാ​ൽ​ ​ഇ​രു​ടീ​മു​ക​ളും​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​പ​ട്ടം​ ​പ​ങ്കി​ടും. ടെ​സ്‌​റ്റ് ​റാ​ങ്കിം​ഗി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​ന്ത്യ​യെ​ ​പി​ന്ത​ള്ളി​ ​ന്യൂ​സി​ല​ൻ​ഡ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെ​സ്റ്റ് ​വി​ജ​യ​മാ​ണ് ​അ​വ​രെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്.

Advertisement
Advertisement