10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും പിടികൂടി
Sunday 20 June 2021 12:43 AM IST
കരുനാഗപ്പള്ളി: ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫീസർ അൻവറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും കണ്ടെടുത്തു. പാറപ്പുറം ജംഗ്ഷനടുത്തുവച്ച് ശൂരനാട് വടക്ക് ആനയടി മുറിയിൽ സുരേഷിന്റെ (45) പക്കൽ നിന്നാണ് ചാരായവും കോടയും കണ്ടെത്തിയത്. പട്രോളിംഗ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, അനീഷ് കുമാർ, നിഷാദ്, ജിനു തങ്കച്ചൻ, വുമൺ ഓഫീസറായ ഷീബ എന്നിവർ പങ്കെടുത്തു.