ത്രിപുരയിലേക്ക് 30 ടില്ലർ കയറ്റിയയച്ചു

Sunday 20 June 2021 12:24 AM IST
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ത്രിപുരയിലേക്ക് പവർ ടില്ലറുകൾ കയറ്റിയയക്കുന്നു.

പാലക്കാട്: കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിന്റെ (കാംകോ) 30 പവർ ടില്ലറുകൾ ട്രെയിൻ മാർഗം ത്രിപുരയിലെ ധർമ്മനഗറിലേക്ക് കയറ്റിയയച്ചു. ഇതിലൂടെ 2.6 ലക്ഷം റെയിൽവേയ്ക്ക് വരുമാനം ലഭിച്ചു.

നേരത്തെ കാംകോയുടെ പവർ ടില്ലറുകൾ ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പാസഞ്ചർ സർവീസ് കുറഞ്ഞതിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ചരക്ക് ഗതാഗതത്തിന് ഊന്നൽ നൽകി വിവിധ പദ്ധതികൾക്ക് രൂപം നൽകിയതോടെ റെയിൽവേയിലൂടെ കയറ്റുമതി വരുമാനം വർദ്ധിച്ചു. ഇതുവഴി റെക്കോർഡ് വരുമാനമാണ് റെയിൽവേയ്ക്ക് ലഭിക്കുന്നതെന്ന് ഡിവിഷൻ പി.ആർ.ഒ എം.കെ.ഗോപിനാഥ് പറഞ്ഞു.

Advertisement
Advertisement