വീട്ടിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ; സംഭവം ആലപ്പുഴയിൽ
Saturday 19 June 2021 10:42 PM IST
ആലപ്പുഴ: വീട്ടിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി. പള്ളിപ്പുറം തിരുനല്ലൂർ തോട്ടുവക്കത്ത് ഗോപിനാഥിന്റെ മകൻ 45കാരനായ ഹരീഷ് കുമാറിനെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ഹരീഷിനെ കാണാതാകുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുനല്ലൂർ കായലോരത്തു നിന്നും യുവാവിന്റെ ചെരുപ്പ് കണ്ടെടുക്കുകയായിരുന്നു.
ഫയർഫോഴ്സും, പൊലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കാൻ സാധിച്ചത്. നിർമാണ തൊഴിലാളിയായിരുന്ന ഹരീഷ് കുമാർ ഏറെ നാളായി അസുഖബാധിതനായിരുന്നു. ചികിത്സ നടത്താനുള്ള പണമില്ലാതെ ഹരീഷ് മാസിക സമ്മർദ്ദം നേരിട്ടിരുന്നതായി വിവരമുണ്ട്.