433 പേർക്ക് കൊവിഡ്, 550 പേർക്ക് രോഗമുക്തി

Sunday 20 June 2021 12:54 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 433 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തുനിന്ന് വന്നതും രണ്ടു പേർ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 429 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,13,215 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,05,810 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. പളളിക്കൽ സ്വദേശി (69), പ്രമാടം സ്വദേശി (72) എന്നിവരാണ് മരിച്ചത്. ജില്ലയിൽ ഇന്നലെ 550 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 107843 ആണ്. ജില്ലക്കാരായ 4752 പേർ ചികിത്സയിലാണ്.

Advertisement
Advertisement